
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. ആകാശം രാവിലെ മുതലേ മൂടിക്കെട്ടിയിരുന്നു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടായേക്കാമെന്നും പറയുന്നു. ദൂരക്കാഴ്ച പരിമിതമാകുമെന്നതിനാലും റോഡില്‍ വഴുതാന്‍ സാധ്യതയുള്ളതിനാലും വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം