Local News
ഖത്തറില്‍ ഫെബ്രുവരി മാസം രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പുതിയ വാഹനങ്ങള്‍
ദോഹ: ഖത്തറില്‍ വാഹന വിപണി സജീവമായതോടെ ഫെബ്രുവരി മാസം രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പുതിയ വാഹനങ്ങള്‍ .പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 7,231 ആയി ഉയര്‍ന്നു. കൂടുതല്‍ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ സൂചനയാണ് .