Local News
എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും
ദോഹ: കാല്‍പന്തുകളിയാരാധകരില്‍ ആവേശമുയര്‍ത്തി എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും. മല്‍സരങ്ങള്‍ മെയ് 3 വരെ നീണ്ടുനില്‍ക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി നിരവധി ദേശീയ ടീമുകള്‍ ഇതിനകം തന്നെ ദോഹയിലെത്തിയിട്ടുണ്ട്.
അല്‍ ജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം , ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.
ഇന്ന് വൈകുന്നേരം 4 മണിക്ക് ഓസ്ട്രേലിയയും ജോര്‍ദാനും തമ്മില്‍ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലും വൈകുന്നേരം 6.30 ന് ആതിഥേയരായ ഖത്തറും ഇന്തോനേഷ്യയും തമ്മില്‍ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലും ഏറ്റുമുട്ടും.
2016 ന് ശേഷം ഖത്തര്‍ രണ്ടാം തവണയാണ് എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.