Local News

ഖത്തര്‍ കെ.എം.സി.സി. വനിതാ വിംഗ് ‘ഹെര്‍ ഇംപാക്ട് സീസണ്‍-1’ ന് തുടക്കം

ദോഹ: വിദ്യഭ്യാസ, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ മേഖലയിലുള്‍പ്പടെ സമ്പൂര്‍ണ്ണ വനിതാ ശാക്തീകരണം എന്ന പ്രമേയവുമായി ഖത്തര്‍ കെ.എം.സി.സി വനിതാ വിംഗ് സംഘടിപ്പിക്കുന്ന ‘ഹെര്‍ ഇംപാക്ട് സീസണ്‍-1’ ന് തുടക്കമായി. കെ.എം.സി.സി. ഹാളില്‍ നടന്ന ക്യാംപയിന്‍ ലോഞ്ചിങ് വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സമീറ അബ്ദുല്‍ നാസറിന്റെ അദ്ധ്യക്ഷതയില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകങ്ങളില്‍ നേതൃത്വം വഹിക്കുന്ന ഉപദേശക സമിതി, സംസ്ഥാന, ജില്ലാ ഭാരവാഹികളും വനിതാ വിങ് ഭാരവാഹികളും പങ്കെടുത്തു.

പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് വഴി കാട്ടിയാവാനും, തുടര്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതടക്കം വിവിധ പദ്ധതികളാണ് ആറ് മാസം നീണ്ടു നില്‍ക്കുന്ന ‘ഹെര്‍ ഇംപാക്ട്’ കാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി, വനിതാ വിങ് ഉപദേശക സമിതി ചെയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

‘സ്ത്രീ ശാക്തീകരണവും സമൂഹത്തില്‍ അതുണ്ടാക്കുന്ന ചലനങ്ങളും’ എന്ന വിഷയത്തില്‍ ദിയാ മുംതാസ്, റോഷ്ന അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. മാജിദ നസീര്‍ ഖിറാഅത്ത് നിര്‍വഹിച്ചു. വനിതാ വിംഗ് ് ജനറല്‍ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ ശംസുദ്ധീന്‍, ഡോ. ബുഷ്‌റ അന്‍വര്‍, മാജിദ നസീര്‍, ബസ്മ സത്താര്‍, ഡോ. നിസ്‌റിന്‍ മൊയ്തീന്‍, ഷഹ്ന റഷീദ്, റൂമിന ഷെമീര്‍, നസീം ബാനു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!