കെഎംസിസി ഖത്തര്‍ ഇലക് ഷന്‍ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ദോഹ: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അന്ത്യകൂദാശ ആകാതിരിക്കാനുളള ജാഗ്രതയാണ് മതേതര സമൂഹം കാണിക്കേണ്ടതെന്ന് മുസ് ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് മുന്നറിയിപ്പ് നല്‍കി. നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുടെ പൂര്‍വികര്‍ ത്യാഗം ചെയ്ത് നിര്‍മിച്ച രാജ്യമാണ് ഇന്ത്യ. അത് തകര്‍ക്കാനുളള ഏത് ശ്രമത്തെയും നമുക്ക് പരാജയപ്പെടുത്തണം.
ഭരണ ഘടന നിലനില്‍ക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് ‘ഇന്ത്യ’ മുന്നണി നടത്തുന്നതെന്നും മതേതര സമൂഹം അത് തിരച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സി.പി.എം ഉള്‍പ്പെടെ എല്ലാവരും കൂടി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതിന്റെ വിലയാണ് നാം ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍ ആശംസ നേര്‍ന്നു. ആക്ടിങ് പ്രസിഡണ്ട് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. എസ്.എം.എ ബാധിതയായ ബാലികയുടെ ചികിത്സാ ധന സമാഹരണത്തിലേക്ക് ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് കെ.എം.സി.സിയുടെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് കമ്മിറ്റി പ്രഖ്യാപിച്ചു. ഫണ്ട് സമാഹരണ സമിതിയെ യോഗത്തില്‍ പ്രഖ്യാപിച്ചു.
ഉപദേശക സമിതി നേതാക്കളായ പി വി മുഹമ്മദ് മൗലവി, സി.വി ഖാലിദ്, ഇസ്മായില്‍ ഹാജി വേങ്ങശ്ശേരി, കെ.വി മുഹമ്മദ്, മുസ്തഫ എലത്തൂര്‍, മുന്‍ ജനറല്‍ സെക്രട്ടറി എ.പി അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി.ടി.കെ. ബഷീര്‍, പുതുക്കുടി അബൂബക്കര്‍, ആദം കുഞ്ഞി തളങ്കര, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, വി.ടി.എം സാദിഖ്, ഫൈസല്‍ കേളോത്ത് ശംസുദ്ധീന്‍ എം.പി നേതൃത്വം നല്‍കി.