Local News

യുവശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം : ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ദോഹ: പീപ്പിള്‍സ് ഫൗണ്ടേഷന്‍ (മക്കരപറമ്പ ഏരിയ), നാറ്റ് ഗള്‍ഫ് ചാപ്റ്ററുകള്‍, വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ വടക്കാങ്ങരയിലെ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്ക് വേണ്ടി യുവശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തെ അധികരിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ്, നിര്‍മിത ബുദ്ധി, സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യവും സാധ്യതയും എന്നീ വിഷയങ്ങളില്‍, ജമാലുദ്ധീന്‍ ടി, ഷബീന്‍ വി. ഉസ്മാന്‍, അനീഷ് പി.കെ. എന്നിവര്‍ നടത്തിയ ക്ലാസുകള്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വിജ്ഞാനദായകവും പ്രയോജനകരവുമായിരുന്നു.

മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടില്‍ അധ്യക്ഷത വഹിച്ച യോഗം പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം.എ. മജീദ് ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് നിന്നും ഈ വര്‍ഷം പത്ത്, പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ നാറ്റ് ഗള്‍ഫ് ചാപ്റ്ററുകളും മഹല്ല് കമ്മിറ്റിയും ആദരിച്ചു.

Related Articles

Back to top button
error: Content is protected !!