പെരുന്നാള്‍ ദിനം – മല്‍ഖാ റൂഹിക്ക് ഈദിയ ഒരുക്കി മെജസ്റ്റിക് മലപ്പുറം ആഘോഷിച്ചു
ദോഹ: ബലിപെരുന്നാള്‍ ദിനത്തില്‍ എസ് എം.എ ടൈപ് 1 രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മല്‍ഖാ റൂഹിക്ക് ഈദിയ ‘ എന്ന പേരില്‍ പ്രത്യേക പരിപാടി ഒരുക്കി മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍- ഖത്തര്‍ വ്യത്യസ്തമായി ആഘോഷിച്ചു.
പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ ഉടനെ അംഗങ്ങള്‍ ഒത്തു കൂടി ഫണ്ടിലേക്കുള്ള ഈദിയകള്‍ കൈമാറിയത് വേറിട്ട സ്‌നേഹ സമര്‍പ്പണമായി
മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍- ഖത്തര്‍ പ്രസിഡന്റ് നിഹാദ് അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ അഷ്‌റഫ് ചിറക്കല്‍, വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി അംഗങ്ങളായ സി വി മുഹമ്മദലി, ബഷീര്‍, റഷീദലി നിലമ്പൂര്‍, മുനിഷ് എ സി എന്നിവര്‍ സംസാരിച്ചു.
കുവൈത്ത് തീപിടുത്ത ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും പെരുന്നാള്‍ പാട്ടുകള്‍ പാടി.
വൈസ് പ്രസിഡന്റ് റിയാസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ ജിതിന്‍ നന്ദിയും പറഞ്ഞു.
പരിപാടിയിലൂടെ മെജസ്റ്റിക് മല്‍ഖാ റൂഹി മോള്‍ക്ക് വേണ്ടി നല്ലൊരു സംഖ്യ പിരിഞ്ഞു കിട്ടി. ഖത്തര്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഉദ്യമത്തില്‍ വരും ദിവസങ്ങളില്‍ സംഘടന കൂടുതല്‍ ശ്രദ്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇസ്മായില്‍ കുറുമ്പടി, സാബിര്‍, ഉണ്ണി നിലമ്പൂര്‍, മുഹമ്മദ് റാഫി, ആഷിഖ് തിരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി