Uncategorized
പ്രവാചകന്റെ സുന്നത്തിനെക്കുറിച്ചുള്ള വിദ്യാഭ്യാസ പ്രദര്‍ശനം ഔഖാഫ് മന്ത്രാലയം ആരംഭിച്ചു
ദോഹ: പ്രവാചകന്റെ സുന്നത്തിനെക്കുറിച്ചുള്ള വിദ്യാഭ്യാസ പ്രദര്‍ശനം ഔഖാഫ് മന്ത്രാലയം ആരംഭിച്ചു. അല്‍ വാബ് ഏരിയയിലെ ദഅ്വ ആന്റ് റിലീജിയസ് ഗൈഡന്‍സ് വകുപ്പിന്റെ വനിതാ പ്രവര്‍ത്തന വിഭാഗത്തിന്റെ ആസ്ഥാനത്ത് തുടങ്ങിയ പ്രദര്‍ശനം രണ്ടാഴ്ച നീണ്ടുനില്‍ക്കും.
ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനേം അല്‍താനിയുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്.
പ്രദര്‍ശനത്തില്‍ നബി (സ)യുടെ ജീവചരിത്രത്തെക്കുറിച്ചുള്ള ഹ്രസ്വമായ വിദ്യാഭ്യാസവും ചിത്രീകരണ ഉപകരണങ്ങളും, വ്യക്തിക്കും സമൂഹത്തിനും ഉപദേശം നല്‍കുന്ന പ്രവാചകന്റെ (സ) ഏറ്റവും പ്രധാനപ്പെട്ട ഹദീസുകള്‍, ചിത്ര ഭൂപടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.