Breaking News

2024ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍

ദോഹ: 2024ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍. 193 രാജ്യങ്ങളുടെ പട്ടികയില്‍ 78ാം സ്ഥാനത്തു നിന്ന് 53-ാം സ്ഥാനത്തേക്ക് മുന്നേറിയാണ് ഖത്തര്‍ ശ്രദ്ധേയമായ കുതിപ്പ് കൈവരിച്ചത്.

യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്സ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ പുറത്തിറക്കുന്ന ഈ സൂചിക, ലോകമെമ്പാടുമുള്ള ഇ-ഗവണ്‍മെന്റുകളുടെ മൊത്തത്തിലുള്ള പ്രകടനത്തിനും വികസനത്തിനും ഒപ്പം വ്യക്തികളുടെയും ബിസിനസ്സുകളുടെയും ജീവിതം സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ ഇ-സേവനങ്ങളുടെ ഫലപ്രാപ്തിയും വിലയിരുത്തുന്നു.

2024-ലെ സൂചിക റിപ്പോര്‍ട്ടില്‍, 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോളതലത്തില്‍ പുരോഗതിയുടെ കാര്യത്തില്‍ ഖത്തര്‍ 5-ാം സ്ഥാനത്തെത്തി. 37 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡക്‌സിലും ഖത്തറിന് അഞ്ചാം സ്ഥാനമുണ്ട്.

ഓണ്‍ലൈന്‍ സേവന സൂചികയില്‍ ഗണ്യമായ പുരോഗതി രേഖപ്പെടുത്തി ഖത്തര്‍ 27 സ്ഥാനങ്ങള്‍ കയറി 58-ാം സ്ഥാനത്താണ്.

കൂടാതെ, ഹ്യൂമന്‍ ക്യാപിറ്റല്‍ ഇന്‍ഡക്‌സില്‍ (എച്ച്സിഐ) ഖത്തര്‍ ഈ വര്‍ഷം 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 90-ാം സ്ഥാനത്തേക്ക് മുന്നേറി.

Related Articles

Back to top button
error: Content is protected !!