Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സര്‍വീസ് കാര്‍ണിവല്‍ ഇന്ന്

ദോഹ. പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സര്‍വ്വീസ് കാര്‍ണ്ണിവല്‍ ഇന്ന് വക്‌റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ട് നില്‍ക്കും. സാമ്പത്തിക അച്ചടകത്തെയും നിക്ഷേപ സാദ്ധ്യതയെയും കുറിച്ച ശില്പ ശാല, കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ച പ്രത്യേക സെഷന്‍, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധ വത്കരണ ക്ലാസ്, എന്നിവയും 50 ഓളം പവലിയനുള്‍പ്പെടുന്ന എക്‌സിബിഷനും ഉച്ചയ്ക്ക് ആരംഭിക്കും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകീറ്റ് 5 മണിക്ക് ഇന്ത്യന്‍ എമ്പസി ഡപ്യുട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് & സേഫ്റ്റി ഡയറ്ക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂര്‍, ലേബര്‍ റിലേഷന്‍ സ്‌പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്‌മാന്‍ ഫക്രൂ, ഇന്‍സ്‌പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ്, അപെക്‌സ് ബോഡീ ഭാരവാഹികളായ എ.പി മണികണ്ണ്ഠന്‍, ഷാനവാസ് ബാവ, ഇ.പി അബ്ദു റഹ്‌മാന്‍, താഹ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലെന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സാമ്പത്തിക വിദഗ്ദന്‍ നിഖില്‍ ഗോപാലകൃഷണന്‍, വിദ്യഭ്യാസ ചിന്തകനും ഗ്രന്തകാരനുമായ എന്‍.എം ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫൂഡ് ഫെസ്റ്റിവല്‍ കലാപരിപാടികള്‍ കരകൗശല മേള തുടങ്ങിയവയും കാര്‍ണിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button