ഖൈറുൽ വറാ – പ്രവാചക ഇശൽ സദസ്സ് സംഘടിപ്പിച്ചു

ദോഹ: യൂത്ത് ഫോറം മദീന ഖലീഫ സോൺ ‘ഖൈറുൽ വറാ – ഇശലുകളിലൂടെ പ്രവാചക ചരിത്രം’ എന്ന തലകെട്ടിൽ പ്രവാചക ചരിത്ര സദസ്സ് സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മാപ്പിള കലാ അക്കാദമി ഓർഗനൈസേഷൻ സെക്രട്ടറി സഫീർ വാടാനപ്പള്ളി വിഷയം അവതരിപ്പിച്ചു. യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ ഗായകരായ തസ്‌മീർ ഖാൻ , മിന്ഹാജ് എന്നിവർ പ്രവാചക മദ്ഹ് ഗാനങ്ങളും പാടി.
മദീന ഖലീഫ സോണൽ പ്രസിഡന്റ് ഷനാസ് അധ്യക്ഷത വഹിച്ചു. അതിഥികൾക്കുള്ള സ്നേഹോപഹാരം കേന്ദ്ര പ്രസിഡന്റ് കൈമാറി. ബിൻ ഒമ്രാൻ യൂണിറ്റ് പ്രവർത്തകൻ മുഹന്നദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ നിഹാൽ വാഴൂർ സമാപനം നടത്തി. സോണൽ സെക്രെട്ടറി നഈം കെ സി, ജോയിന്റ് സെക്രെട്ടറി ജുനൈദ്, കൺവീനർ റഷാദ് എന്നിവർ നേതൃത്വം നൽകി.
—