അല്‍ സുവൈദ് ഗ്രൂപ്പിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് അല്‍ സുവൈദ് ഗ്രൂപ്പിന് അല്‍ സുവൈദ് ഗ്രൂപ്പിന് സമ്മാനിച്ചു. മീഡിയ പ്‌ളസ് സിഇഒ യും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസ, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ് , സലീം, ബഷീര്‍, അഷ്ഫാഖ്, ഇന്റേര്‍ണല്‍ ഓഡിറ്റര്‍ ഡോ. നരേഷ്, മാര്‍ക്കറ്റിംഗ് ഹെഡ് കിഷോര്‍, ബിസിനസ് കണ്‍സല്‍ട്ടന്റ് മുഈനുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.