Local News
റശീദ് ഹുദവി ഏലംകുളത്തിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഖത്തര്‍ ഹാദിയ സംഘടിപ്പിക്കുന്ന EPISTEME ഏകദിന ശില്‍പശാലയില്‍ സംബന്ധിക്കാന്‍ ഖത്തറിലെത്തിയ
ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി ലെക്ചറര്‍ റശീദ് ഹുദവി ഏലംകുളത്തിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ഇന്ന് നടക്കുന്ന പരിപാടി ഖത്തര്‍ യൂനിവേഴ്സിറ്റി ഇബ്‌നു ഖല്‍ദൂന്‍ സെന്റര്‍ ഫാകല്‍റ്റി മെംബര്‍ പ്രൊഫസര്‍
ഹുസൈന്‍ മുഹമ്മദ് നഈമുല്‍ ഹഖ് ഉദ്ഘാടനം ചെയ്യും. റശീദ് ഹുദവി ഏലംകുളം വിഷയം അവതരിപ്പിക്കും.
കെ എം സി സി ഖത്തര്‍ ട്രൂ പാത് സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലും റശീദ് ഹുദവി സംബന്ധിക്കും.