ഫോക്കസ് ഖത്തര്‍ ‘ഗോള്‍’ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കള്‍
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സംഘടിപ്പിച്ച രണ്ടാമത് ‘ഗോള്‍’ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കളായി. ഫൈനലില്‍ ഓര്‍ബിറ്റ് എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രൈഡേ ഫിഫാ മഞ്ചേരി കിരീടം ചൂടിയത്. വക്ര ജെംസ് അമേരിക്കന്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു പകുതികളിലുമായി സാലി(2), ഷുഹൈബ്(1), നവാഫ്(1) എന്നിവര്‍ ഫ്രൈഡേ ഫിഫാ മഞ്ചേരിക്ക് വേണ്ടി ഗോളുകള്‍ നേടി. സുഹൈല്‍ ഓര്‍ബിറ്റ് എഫ് സിയുടെ ആശ്വാസ ഗോള്‍ നേടി.
വിജയികള്‍ക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ സിഇഒ ഹാരിസ് പിടി ട്രോഫി സമ്മാനിച്ചു. അമേരിക്കന്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോ. ജംഷീര്‍ വിജയികള്‍ക്ക് പ്രൈസ് മണി നല്‍കി. റണ്ണര്‍ അപ്പ് ട്രോഫി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സിഒഒ അമീര്‍ ഷാജിയും ക്യാഷ് പ്രൈസ് പെര്‍ഫെക്റ്റ് സൊല്യൂഷന്‍ മാനേജിംഗ് പാര്‍ണര്‍ ഹാഫിസ് ഷബീറും സമ്മാനിച്ചു.
ഫ്രൈഡേ ഫിഫാ മഞ്ചേരിയുടെ സാലി ടൂര്‍ണമെന്റ് ടോപ് സ്‌കോററും ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചുമായി. മികച്ച ഗോള്‍കീപ്പര്‍ ആയി ഓര്‍ബിറ്റ് എഫ് സിയുടെ ഹക്‌സലിനെ തെരഞ്ഞെടുത്തു.
ഖത്തറിലെ വിവിധ ഫുട്‌ബോള്‍ ടീമുകള്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റ് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ ഇവന്റ് മാനേജര്‍ ആഷിക് ബേപ്പൂര്‍, എച്ച് ആര്‍ മാനേജര്‍ മൊയ്തീന്‍ ഷാ, ഡോ. റസീല്‍, റഷീഖ് ബക്കര്‍, അമീനുറഹ്‌മാന്‍, ഫായിസ്, സഫീറുസ്സലാം, മുസ്തഫ കാപ്പാട്, ഫഹ്സിര്‍ റഹ്‌മാന്‍, മിഥ്‌ലാജ് ലത്തീഫ്, താഹ മുഹമ്മദ്, ശനീജ് എടത്തനാട്ടുകര,ഫൈസല്‍ ഭരണിക്കല്‍, സാബിക് സലാം, ഷംസീര്‍, മുസ്തഫല്‍ ഫൈസി, മിറാസ്, മുഹ്സിന്‍, ജാബിര്‍ തുടങ്ങിയവര്‍ നിയന്ത്രിച്ചു.