എ ഡബ്യൂ എച്ച് എഞ്ചിനിയേഴ്സ് കപ്പ് ’25’ :16 അലുമിനി ടീമുകളുടെ ജേഴ്‌സികളുമായി ഫോട്ടോഷൂട്ട്

ദോഹ: എ ഡബ്യൂ എച്ച് എഞ്ചിനിയേഴ്സ് കപ്പ് 2025-ന്റെ ഭാഗമായ ക്യാപ്റ്റന്മാരും എന്‍ജിനീയര്‍മാരും ഒത്തുകൂടിയ ചടങ്ങില്‍ 16 അലുമിനി ടീമുകളുടെ ജേഴ്‌സികളുമായി ഫോട്ടോഷൂട്ട് ഒരുക്കിയത് ആവേശമായി. സംസം മന്തി റസ്റ്റോറന്റില്‍ വച്ച് നടന്ന ചടങ്ങില്‍ വിവിധ എഞ്ചിനിയറിംഗ് കോളേജുകളുടെ അലുമിനി ടീമുകളെ പ്രതിനിധീകരിക്കുന്ന ക്യാപ്റ്റന്‍മാര്‍, മാനേജര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, റഫറിമാര്‍, സംഘാടകര്‍ എന്നിവര്‍ പങ്കെടുത്തു.

ഇ എഫ് പ്രസിഡന്റ് അഷിക്ക് ഉദ്ഘാടനം നിര്‍വഹിച്ചു.
മന്‍സൂര്‍ സ്വാഗതവും ആയാസ് നന്ദിയും നിര്‍വഹിച്ചു.
ഏപ്രില്‍ 18-ന് ജെംസ് അക്കാദമയില്‍ നടക്കുന്ന എ ഡബ്യൂ എച്ച് എഞ്ചിനിയേഴ്സ് കപ്പിനായുള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബൈലോസ് വിശദീകരണവും ഫിക്സ്ചര്‍ ഡ്രോയും ചടങ്ങില്‍ നടന്നു. വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫിയുടെ അനാവരണം ആഷിക് നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഒപ്പുവെപ്പ് ചടങ്ങില്‍ നടന്നു.
മുനൈഫ് അഹമ്മദ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സംസം മന്തി റസ്റ്റോറന്റ് ) ശംസീര്‍ ( ബിയാങ്കോ ഖത്തര്‍), മറിനോസ് (അക്ടര്‍), ഹാഫിസ് റോഷന്‍ (സോളാര്‍ലൈന്‍ ലോജിസ്റ്റിക്സ്) എന്നിവര്‍ സംസാരിച്ചു.