Local NewsUncategorized
ജംബോ ഇലക്ട്രോണിക്‌സും നതിംഗുമായി പങ്കാളിത്തം

ദോഹ: ഖത്തറിലെ മുന്‍നിര ഉപഭോക്തൃ ഇലക്ട്രോണിക്‌സ് റീട്ടയിലറും വിതരണക്കാരുമായ ജംബോ ഇലക്ട്രോണിക്‌സ് നൂതനവും, ഡിസൈന്‍- ഫോര്‍വേഡ് ടെക് ഉത്പന്നങ്ങള്‍ക്ക് പേരുകേട്ടതുമായ ലണ്ടന്‍ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ നതിംഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കരാറോടെ ജംബോ ഇലക്ട്രോണിക്‌സ് ഖത്തറിലെ നതിംഗ് ഉത്പന്നങ്ങളുടെ ഔദ്യോഗിക വിതരണക്കാരായി മാറും.
ഈ കരാറിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍, ഇയര്‍ബഡുകള്‍, നൂതന കണ്ടുപിടുത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നതിംഗ് ഉത്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ജംബോ ഇലക്ട്രോണിക്‌സിന്റെ റീട്ടെയില്‍ നെറ്റ് വര്‍ക്ക്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, രാജ്യത്തുടനീളമുള്ള പങ്കാളി ചാനലുകള്‍ എന്നിവയിലൂടെ ലഭ്യമാകും.