കേരള മാപ്പിള കലാ അക്കാദമി സ്ഥാപക പ്രസിഡന്റ് പി എച്ച്. അബ്ദുല്ല മാസ്റ്റര്‍ ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട് . കേരള മാപ്പിള കലാ അക്കാദമി സ്ഥാപക പ്രസിഡന്റ് പി എച്ച്. അബ്ദുല്ല മാസ്റ്റര്‍ ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു.
കലികറ്റ് ടവറില്‍ സാമൂഹ്യ രാഷ്ട്രീയ കലാമേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ. പത്മനാഭന്‍ പി കെ. സ്റ്റാര്‍ ഗ്രൂപ്പ് എം ഡി യും കലാ സാമൂഹ്യ ജീവ കാരുണ്യ രംഗത്തെ പ്രമുഖ സാന്നിധ്യവുമായ ഡോ. പി കെ. മുസ്തഫ ഹാജിക്ക്
പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ അധ്യക്ഷം വഹിച്ചു
സെക്രട്ടറി ഇസ്രത്ത് സബ യുടെ പ്രാര്‍ത്ഥന ഗീതത്തോടെ യാണ് ചടങ്ങിന് തുടക്കം കുറിച്ചത്
ടി പി. ചെറൂപ അനുസ്മരണ പ്രഭാഷണം നടത്തി. ഫൈസല്‍ എളേറ്റില്‍ പുസ്തക പരിചയം നടത്തി
പ്രമുഖ സിനിമ സംവിധായാകന്‍ സകരിയ , ബാപ്പു വാവാട് കെ പി. യൂ അലി ഡോ.. പി എച്ച്. ആയിഷ ബാനു
കെ കെ. അബ്ദുല്‍സലാം പ്രസംഗിച്ചു
എഡിറ്റര്‍ പി വി.ഹസീബ് റഹ്‌മാന്‍ മറു മൊഴിയും ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍
ചടങ്ങിന് സ്വാഗതവും ട്രെന്‍ഡ് ബുക്ക്‌സ് ഡയറക്ടര്‍ ടി പി. മുസ്ഥാഖ് മാസ്റ്റര്‍ നന്ദി യും പറഞ്ഞു