റൗദത്ത് അല്‍ ഹമാമ പബ്ലിക് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
ദോഹ: പൊതുജനങ്ങളെ ജോഗിംഗും നടത്തവും പരിശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1,197 മീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ എയര്‍ കണ്ടീഷന്‍ഡ് ഔട്ട്ഡോര്‍ ട്രാക്ക് ഉള്‍ക്കൊള്ളുന്ന റൗദത്ത് അല്‍ ഹമാമ പബ്ലിക് പാര്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍), മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച്, അല്‍ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികള്‍ക്ക് സേവനം നല്‍കുന്ന ഈ പദ്ധതി നടപ്പിലാക്കി.
ദിവസേന 10,000 സന്ദര്‍ശകരെ വരെ സ്വീകരിക്കാന്‍ കഴിയുന്ന പാര്‍ക്കിന് ഖത്തറിലെ ഏറ്റവും വലിയ പ്ലാന്റ് ക്ലോക്ക്, കൂടാതെ 8 സര്‍വീസ് കിയോസ്‌കുകള്‍, 500-സ്പാക്ടേറ്റര്‍ ഓപ്പണ്‍ ആംഫി തിയേറ്റര്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാ മുറികളും കുളിമുറിയും എന്നിവയുണ്ട്.