ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷവും ജനറല്‍ ബോഡി യോഗവും ജനുവരി 3 ന്
ദോഹ. ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷവും ജനറല്‍ ബോഡി യോഗവും ജനുവരി 3 ന് നുഐജയിലുള്ള അരോമ റെസ്റ്റോറന്റില്‍ നടക്കും. ചടങ്ങില്‍മുഖ്യാതിഥിയായി പ്രമുഖ പണ്ഡിതന്‍ സുഹൈല്‍ അബ്ദുല്‍ ഹകീം വാഫി ആദ്യശ്ശേരി പങ്കെടുക്കും.
ഖത്തറില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തും സേവന രംഗത്തും 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോടും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും, കിഡ്‌നി സംബന്ധമായ രോഗികള്‍ക്കു സഹായം നല്‍കുന്നതിലും, വിദ്യഭ്യാസ മേഖലയിലും ഭിന്ന ശേഷിക്കാരെ ചേര്‍ത്ത് പിടിക്കുന്നതിലും ഖത്തര്‍ കഞ്ഞിരോട് കൂട്ടായ്മ മുന്നിട്ട് നില്‍ക്കുന്നു. കൂടാതെ പ്രവാസികളായ കൂട്ടായ്മയിലെ അംഗങ്ങളുടെ സാമ്പത്തിക പ്രയാസം ദുരീകരിക്കുക എന്ന ഉദ്ദേശത്തോടെ തികച്ചും പലിശ രഹിത വായ്പാ സംവിധാനമായ ‘പരസ്പര സഹായ നിധി ‘ എന്ന പദ്ധതിയും നിലവിലുണ്ട്