IM SpecialUncategorized
ദര്‍ബ് ആപ്ലിക്കേഷനുമായി ഗതാഗത മന്ത്രാലയം

ദോഹ: ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള ആക്സസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണുകള്‍ക്കും സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കുമായി ദര്‍ബ് എന്ന ആപ്ലിക്കേഷന്‍ ആരംഭിച്ചു.
നിലവില്‍, ദര്‍ബ് സമുദ്ര ഗതാഗത കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ ഡിജിറ്റല്‍ സേവനങ്ങളുടെ ഒരു പാക്കേജ് നല്‍കുന്നു. ദര്‍ബ്’ ഉപയോഗിച്ച്, ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു പുതിയ ജെറ്റ് സ്‌കീ അല്ലെങ്കില്‍ മറ്റ് ചെറിയ ക്രാഫ്റ്റ് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനും, രജിസ്‌ട്രേഷന്‍ ലൈസന്‍സ് പുതുക്കാനും, സ്‌പെസിഫിക്കേഷനുകള്‍ പരിഷ്‌കരിക്കാനും, നഷ്ടപ്പെട്ടതോ കേടായതോ ആയ ലൈസന്‍സിന് പകരം വയ്ക്കാനും സൗകര്യമുണ്ട്.