
ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 15ന്
അഫ്സല് കിളയില്‍ : –
ദോഹ : ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 15ന്. ഐ.സി.ബിഎഫ് അലീവിയ മെഡിക്കല്‍ സെന്റര്‍ വെല്‍കെയര്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 11 വരെ വക്റ അല്‍ മെസാഫിലെ അലീവിയ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന 42ാമത് മെഡിക്കല്‍ ക്യാമ്പാണിത്.
ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ബി.എം.ഐ, കാഴ്ച പരിശോധന, ഡോക്ടര്‍ കണ്സള്ട്ടേഷന് ആവശ്യമെങ്കില്‍ മരുന്നുള്‍പ്പെടെ ക്യാമ്പില്‍ ലഭ്യമാകും. ഡോക്ടറുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് ലിപ്പിഡ് പ്രൊഫൈല്‍, ഇ.സി.ജി, ദന്ത പരിശോധയും ക്യാമ്പിലുണ്ടാകും.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനായി ഐ.സി.ബി.എഫ് ഹെല്‍പ്പ് ഡെസ്കായ 7786 7794 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.