ഖത്തര്‍ മഞ്ഞപ്പട ഫുട്‌ബോള്‍ ടൂര്‍ണമെന്റ്- ജോപോള്‍ എഫ്.സി ചാമ്പ്യന്‍മാര്‍
![](https://internationalmalayaly.com/wp-content/uploads/2025/02/manjappada-1-1120x747.jpg)
ദോഹ. ഖത്തര്‍ ദേശീയ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച് ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിച്ച നാലാമത് എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജോപോള്‍ എഫ്.സി ജേതാക്കളായി. മുന്‍ ഐസിസി, ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഫുട്‌ബോള്‍ ഇതിഹാസതാരങ്ങളുടെ പേരില്‍ 10 ടീം ആയിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 100 ലധികം കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഒളിമ്പ്യന്‍ റഹ്‌മാന്‍ എഫ്.സിയെ 4-1 എന്ന സ്‌കോറിന് തകര്‍ത്താണ് ജോപോള്‍ എഫ്.സി ജേതാക്കളായത്.
ലോക കേരളസഭാ മെബറും മുന്‍ ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചാക്കോ എഫ്.സി, ജോ പോള്‍ എഫ്.സി, ഐ.എം വിജയന്‍ എഫ്.സി, ഷറഫലി എഫ്.സി, വി.പി സത്യന്‍ എഫ്.സി, പാപ്പച്ചന്‍ എഫ്.സി, എന്‍.പി പ്രദീപ് എഫ്.സി, ഒളിമ്പ്യന്‍ റഹ്‌മാന്‍ എഫ്.സി, ആസിഫ് സഹീര്‍ എഫ്.സി എന്നീ ടീമുകളായിട്ടാണ് ടീമുകള്‍ മത്സരിച്ചത്. ഖത്തര്‍ മഞ്ഞപ്പടയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.