2024ലെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഓണ്‍-ടൈം എയര്‍ലൈനുകളില്‍ ഒന്നായി ഖത്തര്‍ എയര്‍വേയ്സ് ഇടം നേടി

ദോഹ: 2024-ല്‍ ലോകത്തിലെ ഏറ്റവും കൃത്യസമയത്ത് സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തെത്തിയതായി സിറിയം റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ട്രാക്ക് ചെയ്ത 99.30% ഫ്‌ലൈറ്റുകളില്‍ നിന്ന് 82.83% ഓണ്‍-ടൈം ആഗമനവും, ആകെ ഫ്‌ലൈറ്റുകളില്‍ 200,230 എണ്ണത്തില്‍ 99.72% പൂര്‍ത്തീകരണ ഘടകവുമാണ് ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചത്.