Local News
കണ്ണോത്ത് മഹല്ല് ഇഫ്താര്‍ സംഗമം

ദോഹ : തൃശൂര്‍ ജില്ലയിലെ കണ്ണോത്ത് ഇസ്സത്തുല്‍ ഇസ് ലാം മഹല്ല് ഖത്തര്‍ ഘടകം മഹല്ല് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് വി.എം. ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റസാഖ് മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. കഴിഞ്ഞ പത്താം തരം പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ റിദ ഷിയാനെ ചടങ്ങില്‍ ആദരിച്ചു. ക്വിസ് മത്സരത്തില്‍ ഷകീല ഹനീഫ, ഫിദ അനസ്, സുബൈദ ഖാലിദ്, ഷമീന ഷഫീഖ്, സുനു ആഷിഖ്, ഹംദാന്‍ റിയാസ്, ശറഫുദ്ധീന്‍ പി.കെ, ശരീഫ് ഹംസ, അഹ്യാന്‍ ഷഫീഖ്, സൈനബ ജലീല്‍ എന്നിവര്‍ വിജയികളായി. ക്വിസ് അബ്ദുല്‍ ജലീല്‍ എം. എം. നിയ്രന്തിച്ചു. സെക്രട്ടറി ഷെബിന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് സത്താര്‍ സുലൈമാന്‍ നന്ദിയും പ്രകാശിപ്പിച്ചു. എം. എം. യാസിര്‍, ഫൈസല്‍, ഷാഫിര്‍ ഖാലിദ്, നൗഫല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.