Local News
ഖത്തര്‍ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ‘ഇഫ്താര്‍ സൗഹൃദ സംഗമം ‘ വേറിട്ട അനുഭവമായി

ദോഹ. ഖത്തര്‍ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ‘ഇഫ്താര്‍ സൗഹൃദ സംഗമം ‘ വേറിട്ട അനുഭവമായി. ദോഹയിലെ മിയ പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കെഎംസിസി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെഎം മുക്താര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സിദീഖ് വാഴക്കാട് ഉല്‍ഘടനം ചെയ്തു, കരീം ആക്കോട് ഉല്‍ബോധന പ്രഭാഷണം നടത്തി. ജലീല്‍ കൊണ്ടോട്ടി, ടിപി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മെമ്പര്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ പരിപടിക്ക് ഷബീര്വെട്ടത്തൂര്, ഷിഹബ് ടികെ, നവാബ് ഹുസൈന്, ജൂറൈജ്, ഫസല്‍, ഫായിസ് എടപ്പട്ടി, ഫായിസ് എളാംകുഴി അസദ് ഇടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആഷിക് പിസി സ്വാഗതവും റാഷില്‍ നന്ദിയും പറഞ്ഞു..