ഡോം ഖത്തര്‍ രക്തദാന ക്യാമ്പും ആരോഗ്യ സെമിനാറും ജൂലൈ 2ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിക്കുന്നു.
ജൂലൈ 2 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതല്‍ ആറുമണിവരെ ഹമദ് ബ്ലഡ് ബാങ്ക് യൂണിറ്റില്‍ വെച്ചാണ്ക്യാമ്പ് സംഘടിപ്പികുന്നത്.
രക്തദാന ക്യാമ്പിന്റ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഡോം ഖത്തര്‍ പ്രസിഡണ്ട് വി.സി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് തറയില്‍ സ്വാഗതവും എം.പി.ശ്രീധരന് നന്ദിയും രേഖപ്പെടുത്തി. ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന് കല്ലന്, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ ഡോ. ഷഫീഖ് താപ്പി തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്ക്ക് 77669545/50809988/70617949 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.