ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മൊറോക്കോയില്‍ ക്വാറന്റൈന് വേണ്ട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നിന്ന് മൊറോക്കോയിലേക്ക് യാത്ര ചെയ്യുന്നവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മൊറോക്കോയിലെ ഖത്തര്‍ എംബസി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
കോവിഡ് -19 നെതിരെ രണ്ട് ഡോസ് വാക്സിനേഷന് ലഭിച്ചവര്‍ രണ്ട് ഡോസുകളും ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവരണം.
അസ്ട്രാസെനെക്ക, സിനോഫാം, സ്പുട്നിക്, ഫൈസര്‍ / ബയോ ടെക്, ജോണ്സണ്, കോവിഷീല്‍ഡ്, മോഡേണ, സിനോവാക് എന്നീ വാക്സിനുകളാണ് മൊറോക്കോ അംഗീകരിച്ചിട്ടുള്ളത്.
രണ്ട് ഡോസ് വാക്സിനേഷന് ലഭിക്കാത്തവര്‍ക്ക് യാത്രയുടെ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
11 വയസ്സിന് താഴെയുള്ള കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, യാത്രാ പദ്ധതികള്‍ തയ്യാറാക്കുന്നതിനുമുമ്പ് ഗവണ്മെന്റിന്റെ ഔദ്യോഗിക കോവിഡ് -19 പോര്‍ട്ടലുകള്‍ പരിശോധിക്കണം.