Breaking News

ഇന്ത്യയില്‍ നിന്നും ഖത്തര്‍ വഴി സൗദി, യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക പാക്കേജുമായി ഏവന്‍സ് ട്രാവല്‍ & ടൂര്‍സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യയില്‍ നിന്നും നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി, യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ വഴി പ്രത്യേക പാക്കേജുമായി ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് രംഗത്ത്. ഖത്തറിലെ പുതിയ ട്രാവല്‍ നയം പ്രയോജനപ്പെടുത്തിയാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വിമാനടിക്കറ്റും താമസവുമൊരുക്കി പാക്കേജ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപാടത്ത് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ദോഹയിലെത്തി 14 ദിവസം കഴിഞ്ഞാല്‍ അതത് രാജ്യങ്ങളിലേക്ക് പോകുവാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക.

ഫൈസര്‍ മൊഡേണ, അസ്ട്ര സെനിക, കോവി ഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ചിട്ടുള്ളത്. ഈ വാക്സിനുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്താം. പാസ്പോര്‍ട്ട് 6 മാസമെങ്കിലും കാലാവധിയുള്ളവരും ജി.സി.സി. രാജ്യങ്ങളില്‍ വിസയുള്ളവരും 14 ദിവസത്തെ ഹോട്ടല്‍ ബുക്ക് ചെയ്താല്‍ മതിയാകും. താമസ വിസയുള്ള രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറും ചുരുങ്ങിയത് 12 മണിക്കൂറും മുമ്പെങ്കിലും www. ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്് ട്രാവല്‍ ഓതറൈസേഷന്‍ നേടണം. ഓണ്‍ അറൈവല്‍ വിസകള്‍ക്ക് ട്രാവല്‍ ഓതറൈസേഷന്‍ നിര്‍ബന്ധമാണ്. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി. പി.സി.ആര്‍. നെഗററ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണം.

റെഡ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്് ഖത്തറിലെത്തുമ്പോള്‍ വിമാനതാവളത്തില്‍ വീണ്ടും ആര്‍.ടി.പി.സി. ആര്‍. പരിശോധന നടത്തും. ഇതിന് 300 റിയാല്‍ ഫീസ് നല്‍കണം. കാശായോ ബാങ്ക് കാര്‍ഡ് വഴിയോ പണമടക്കാം. എല്ലാ യാത്രക്കാരരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം

കൂടുതല്‍ വിവരങ്ങള്‍ക്ക് : +974 50828219, 77738447, 33138548, 33615476, 55697193, 33268547, 33136480 എന്നീ നമ്പറുകളിലോ
[email protected] എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!