Uncategorized
ഏവന്‍സ് സംഘത്തിന് ജോര്‍ജിയയില്‍ ഊഷ്മളമായ വരവേല്‍പ്
ദോഹ : ഇന്നലെ ജോര്‍ജിയയിലേക്ക് പുറപ്പെട്ട ഏവന്‍സ് സംഘത്തിന് തിബിലിസി അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഊഷ്മളമായ വരവേല്‍പ്. സംഘം ഇന്ന് പര്യാടനം ആരംഭിച്ചു. തിബിലിസി സിറ്റി ടൂറോട് കൂടിയാണ് യാത്ര ആരംഭിച്ചത്.
ചരിത്രവും സംസ്‌കാരവും ഇതള്‍ വിരിക്കുന്ന ജോര്‍ജ്ജിയയിലെ ബ്രിഡ്ജ് ഓഫ് പീസാണ് ആദ്യം സന്ദര്‍ശിച്ചത്. . നഗരമധ്യത്തില്‍ കുറ നദിക്ക് കുറുകെ സ്റ്റീലും ഗ്ലാസും ഉപയോഗിച്ചു കൊണ്ട് മനോഹരമായ സ്റ്റൈലില്‍ ഉണ്ടാക്കിയ നടപ്പാതയാണ് സമാധാനത്തിന്റെ ഈ പാലം. 2010 ലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പഴയ തിബ്ലീസിയെയും പുതിയ തിബ്ലീസിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 150 മീറ്ററോളം നീളമുള്ള നടപ്പാതയാണിത്. യുദ്ധത്തിനും അക്രമത്തിനും എതിരെയുള്ള ജോര്‍ജിയക്കാരുടെ ഒരു പ്രതിഷേധം കൂടിയാണത്രേ ഈ സമാധാന പാത.
ഏവന്‍സ് സംഘം ബ്രിഡ്ജ് ഓഫ് പീസിന് മീതെ