ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍
അഫ്സല് കിളയില്‍ : –
ദോഹ : ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ നാളെ മുതല്‍ ലഭ്യമാകും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ വാങ്ങിക്കാം.
വിവിധ ഘട്ടങ്ങളിലായാണ് ടിക്കറ്റ് വില്പന നടക്കുന്നത്. ആദ്യ ഘട്ടം ആഗസ്റ്റ് 3ന് മുതല്‍ 17 വരെയാണ് നടക്കുക. വിസ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ സമയത്ത് മുന്‍ഗണന ലഭിക്കുക. ഈ ദിവസങ്ങളില്‍ ഏത് സമയവും അപേക്ഷിക്കാം. ലഭ്യമായ ടിക്കറ്റുകളേക്കാള്‍ അപേക്ഷ വന്നാല്‍ നറുക്കെടുക്കും. സെപ്തംബര്‍ പകുതിയോട് കൂടി അപേക്ഷകരെ വിവരമറിയിക്കും.
സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള ടിക്കറ്റ് വില്പന സമയത്ത് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ സീറ്റുകള്‍ ലഭ്യമാകും. അവസാന ഘട്ട ടിക്കറ്റ് വില്പന നവംബര്‍ 2ന് ആരംഭിക്കും.
ടിക്കറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി https://www.fifa.com/tickets എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.