Breaking News
സ്ക്കൂള് തുറക്കും മുമ്പ് 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ വാക്സിനെടുത്തുവെന്ന് ഉറപ്പാക്കണം
മുഹമ്മദ് റഫീഖ് :-
ദോഹ : സ്ക്കൂള് തുറക്കും മുമ്പ് 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ വാക്സിനെടുത്തുവെന്ന് ഉറപ്പാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് മേധാവി ഡോ. സൊഹ അല്‍ ബയ്ത് ആവശ്യപ്പെട്ടു. 12-15 വയസ്സുള്ള കുട്ടികള്‍ക്ക് കോവിഡ് ബാധയുടെ കാര്യത്തില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ കുറവാണെങ്കിലും കൂടുതല്‍ ദൈര്‍ഘ്യമേറിയ അണുബാധ ഉണ്ടാകുകയും അത് മറ്റുള്ളവരിലേക്ക് പകരാന്‍ കാരണമാകുകയും ചെയ്യുന്നു.
കോവിഡ് -19 പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതുമുതല്‍ സമൂഹം മികച്ച പ്രതികരണമാണ് കാണിച്ചതെന്നും ഇതുവരെ, 12 വയസും അതില്‍ കൂടുതലുമുള്ള യോഗ്യരായ ജനസംഖ്യയുടെ 85% ആളുകള്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിന് എടുത്തിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.