
കോവിഡ് നിയന്ത്രണത്തില്‍ ഖത്തര്‍ സാമൂഹ്യ പ്രതിരോധത്തിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് നിയന്ത്രണത്തില്‍ ഖത്തര്‍ സാമൂഹ്യ പ്രതിരോധത്തിലേക്ക് . കോവിഡ് പ്രതിരോധത്തില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധേയമായ മാതൃക കാഴ്ച വെച്ച ഖത്തര്‍ അതിവേഗം സാമൂഹ്യ പ്രതിരോധത്തിലേക്ക് ( ഹെര്ഡ്് ഇമ്മ്യൂണിറ്റി) നീങ്ങുന്നതായി റിപ്പോര്‍ട്ട് . മൊത്തം ജനസംഖ്യയുടെ 75- 80 ശതമാനം പേരും വാക്സിനേഷന് പൂര്‍ത്തിയാക്കുന്നതോടെയാണ് സാമൂഹ്യ പ്രതിരോധാവസ്ഥയിലേക്ക് രാജ്യം നീങ്ങുക.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് മൊത്തം 4252387 ഡോസ് വാക്സിനുകളാണ് ഖത്തര്‍ ഇതുവരെ നല്‍കിയത്. 12 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 92.3 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തപ്പോള് 80.6 ശതമാനവുംരണ്ട് ഡോസ് വാക്സിനുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മൊത്തം ജനസംഖ്യയില്‍ 80.1 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചപ്പോള്‍ 69.9 ശതമാനം പേരും രണ്ട് ഡോസ് വാക്സിനുമെടുത്തിട്ടുണ്ട് .
വരും ദിവസങ്ങളില്‍ രാജ്യം സാമൂഹ്യ പ്രതിരോധത്തിലേക്ക് ഉയരുമെന്നും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ജനജീവിതം സാധാരണ നിലയിലേക്ക് മാറുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.