
ഖത്തര്‍ വാണിജ്യ വ്യസായ മന്ത്രാലയം സെപ്റ്റംബറില്‍ 127 നിയമലംഘനങ്ങള്‍ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം സെപ്റ്റംബറില്‍ നടത്തിയ വിപുലമായ പരിശോധന കാമ്പെയ്‌നുകളില്‍ 127 നിയമലംഘനങ്ങള്‍ പിടികൂടി . നിയമലംഘകര്‍ക്ക് 5000 റിയാല്‍ മുതല്‍ 30000 റിയാല്‍ വരെ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.
സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരിക്കുക, ഇന്‍വോയേ്‌സില്‍ അറബി ഇല്ലാതിരിക്കുക, നിയമപരമായ അനുമതിയില്ലാതെ പ്രമോഷന്‍ നടത്തുക, കാലഹരണപ്പെട്ട വസ്തുക്കള്‍ വില്‍പനക്ക് വെക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടികൂടിയത്.
ഏതെങ്കിലും നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനും ഉപഭോക്താക്കള്‍ 16001 എന്ന നമ്പറില്‍ ബന്ധപ്പെടണമമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.