ഖത്തര്‍ കെ.എം.സി.സി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഇന്ത്യയുടെ 75-ാം സ്വതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖത്തര്‍ കെ.എം.സി.സി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളില്‍ തയ്യാറാക്കിയ ക്യാമ്പില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
കോവിഡ് കാലത്ത് ഖത്തര്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന നാലാമത്തെ രക്ത ദാന ക്യാമ്പാണിത്.
രക്ത ദാന ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.സി.സി മാനേജിംഗ് കമ്മിറ്റി മെമ്പര്‍മാരായ അനീഷ് ജോര്‍ജ്, അഫ്‌സല്‍ വടകര എന്നിവര്‍ സന്ദര്‍ശിച്ചു.
ഹമദ് കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനിക്ക് ഹമദ് മെഡിക്കല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ പ്രതിനിധി അബ്ദുല്‍ റഷീദ് കൈമാറി.
സംസ്ഥാന ഭാരവാഹികളായ ഒ.എ കരീം, റഹീസ് പെരുമ്പ, ഹാരിസ് വടകര, നസീര്‍ അരീക്കല്‍, റയീസ് വയനാട്, മുസ്തഫ എലത്തൂര്‍, ജില്ലാ നേതാക്കളായ ബഷീര്‍ ഖാന്‍, ഇല്ല്യാസ് മാസ്റ്റര്‍, അബ്ദുള്‍നാസര്‍ എന്‍.ടീ, നാസര്‍ കൈതക്കാട്, പി.എ തലായി, ഫഹദ് കരിയാട്, താഹിര്‍ താഹകുട്ടി, ഹംസ തിരുവനന്തപുരം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.