Uncategorized

വിദേശി നിക്ഷേപകര്‍ക്ക് ബാങ്കുകളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് ഖത്തര്‍ മന്ത്രി സഭ

ഡോ. അമാനുല്ല വടക്കാങ്ങര :-

ദോഹ : വിദേശി നിക്ഷേപകര്‍ക്ക് ബാങ്കുകളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക്, മഷ്‌രിഫ് റയ്യാന്‍, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, എന്നീ ബാങ്കുകളുടെ മൂലധനത്തില്‍ നൂറ് ശതമാനവും വിദേശി നിക്ഷേപകര്‍ക്ക് അനുവദിക്കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കുതിച്ച് ചാട്ടത്തിനും വികസന പദ്ധതികള്‍ക്കും വിദേശി നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

Related Articles

Back to top button
error: Content is protected !!