
Uncategorized
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് 4 ലെ എല്ലാ റോഡുകളും ഗതാഗതത്തിന് തുറന്ന് കൊടുത്ത് അശ്ഗാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ . ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് 4 ലെ എല്ലാ റോഡുകളും ഗതാഗതത്തിന് തുറന്ന് കൊടുത്തതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ യൂട്ടിലിറ്റികള്‍ക്കുള്ള സംയോജിത സേവനങ്ങളുടെ ഭാഗമായി വികസിപ്പിച്ച റോഡ് ശൃംഖല ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണിത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വ്യാപാര സംരംഭങ്ങളെ ഊര്‍ജിതമാക്കാനും സഹായിക്കുന്ന നടപടിയാണിത്.