
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്ന് ബാങ്കുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.വിവിധ തരത്തിലുള്ള ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കി. ഒരു കാരണവശാലും ബാങ്ക് ഇടപാടിനുള്ള ഒ.ടി.പി.കള്‍ കൈമാറരുത്. എന്തെങ്കിലും സംശയമുണ്ടായാല്‍ ഉടനെ ബാങ്കുമായി ബന്ധപ്പെടണം എന്നീ നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ നല്‍കുന്നത്.
ബാങ്കിന്‍ നിന്നാണെന്ന വ്യാജേനയാണ് പലരും ഉപഭോക്താക്കളെ വിളിക്കുന്നത്. ബാങ്ക് ഒരിക്കലും ടെലഫോണിലൂടെ ഒ.ടി.പി. ചോദിക്കുകയില്ലെന്നും ഇത്തരം ഫോണ്‍ കോളുകള്‍ തള്ളികളയണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു .
നിരന്തരമായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും പലരും ഒ.ടി.പി. നമ്പറുകള്‍ കൈമാറുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.