Breaking News
ഫിഫ അറബ് കപ്പ് 2021 കലാശപ്പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം
റഷാദ് മുബാറക്
ദോഹ. പ്രഥമ ഫിഫ അറബ് കപ്പ് 2021 ന്റെ കലാശപ്പോരാട്ടം അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ പുരോഗമിക്കുക.ാണ് . വാശിയേറിയ ഫൈനലില്‍ ടുണീഷ്യ അള്‍ജീരിയയെയാണ് നേരിടുന്നത്.
കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും പൊരുതികളിച്ചതിനാല്‍ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയാരംഭിച്ചപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെയാണ് ഇരു ടീമുകളും സ്‌റ്റേഡിയം നിറഞ്ഞ് കളിക്കുന്നത്. ഗാലറി നിറഞ്ഞ കാണികള്ും കളിയാരാധകരും ഇരു ടീമുകളേയും പ്രോല്‍സാഹിപ്പിക്കുന്നത് കളിയാവേശം വര്‍ദ്ധിപ്പിക്കുന്നു. ഫിഫയുടെ കണക്കനുസരിച്ച് 60456 പേരാണ് കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്.
പ്രഥമ ഫിഫ അറബ് കപ്പില്‍ ആര് മുത്തമിടുമെന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി .