
Breaking News
ലുസൈല്‍ എക്‌സ്പ്രസ്സ് വേയിലെ അല്‍ ഗസ്സാര്‍ ടണല്‍ 4 മണിക്കൂര്‍ അടക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടിയന്തിരമായ അറ്റകുറ്റ പണികള്‍ക്കായി ലുസൈല്‍ എക്‌സ്പ്രസ്സ് വേയിലെ അല്‍ ഗസ്സാര്‍ ടണല്‍ ഡിസംബര്‍ 29 ബുധനാഴ്ച 4 മണിക്കൂര്‍ അടക്കുമെന്ന് അശ് ഗാല്‍ അറിയിച്ചു.
ചൊവ്വാഴ്ച അര്‍ദ്ധ രാത്രി കഴിഞ്ഞ് 1 മണി മുതല്‍ ബുധനാഴ്ച രാവിലെ 5 മണിവരെയാണ് അടക്കുക.
അല്‍ സദ്ദ് ഇന്റര്‍ സെക്ഷന്‍ മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റ് ഭാഗത്തേക്കുള്ള ഭാഗം വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ അടക്കുമെന്നും അശ് ഗാല്‍ അറിയിച്ചു.