രക്തദാനം കൊണ്ട് ചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ സമൂഹം, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. രക്തദാനം കൊണ്ട് ചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ സമൂഹമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി .ഹമദ് മെഡിക്കകല്‍ കോര്‍പറേഷന്റെ അഭ്യര്‍ഥന മാനിച്ച് ഖത്തറിലെ വിവിധ സാമൂഹ്യ കൂട്ടായ്മകള്‍ നാളെ നടത്തുന്ന രക്തദാന ക്യാമ്പുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ച ശ്രദ്ധേയമായൊരു നിരീക്ഷണമാണിത്.
തങ്ങള്‍ ജീവിക്കുന്ന ഓരോ നാട്ടിലും സാമൂഹ്യ രംഗത്ത് നിസ്തുല സേവനം നല്‍കുകയാണ് ഇന്ത്യന്‍ സമൂഹം.ഏറ്റവും നല്ല ജീവന്‍ രക്ഷാ ദൗത്യമായ രക്തദാനം നല്‍കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം കാണിക്കുന്ന ഉത്സുകത ഏറെ പ്രശംസനീയമാണ്. ഓരോ ആഴ്ചയും ധാരാളം കേമ്പുകള്‍ നടന്നു വരുന്നു.
നാളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വത്തില്‍ അശോകാ ഹാളില്‍ രാവിലെയും ഡോം ഖത്തറിന്റെ നേതൃത്വത്തില്‍ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് ഉച്ചക്ക് 2 മണിക്കും രക്തദാന ക്യാമ്പ് നടക്കുന്നു. നമ്മുടെ ഓരോ തുള്ളി രക്തവും അനേകരില്‍ സന്തോഷം പകരട്ടെ എന്നാണ് അദ്ദേഹം കുറിച്ചത്.
സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും നല്ല ഉദ്യമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതും മഹത്തായ പുണ്യ പ്രവര്‍ത്തികളാണ് .
ഖത്തറിലെ കൊല്ലം ജില്ലക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയും 140/കേരളീയ പ്രവാസി സംഘടനയും കൈ കോര്‍ത്തു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും നാളെ ഉച്ചക്ക് 1 മണിമുതല്‍ വൈകിട്ട് 5 മണിവരെ
ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും