Archived Articles

ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പഠനം

അമാനുല്ല വടക്കാങ്ങര

ദോഹ. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഏത് രാജ്യത്തും നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് സ്ഥിര താമസമുള്ള രാജ്യത്തുനിന്നുതന്നെ വിവരങ്ങളറിയാനും പിഴ അടക്കാനും സൗകര്യമൊരുക്കുകയാണ് പഠനത്തിന്റെ ഉദ്ദേശ്യമെന്നറിയുന്നു. ഗള്‍ഫ് രാജ്യങ്ങളിലുളളവര്‍ പലപ്പോഴും ഒന്നിലധികം രാജ്യങ്ങളില്‍ വാഹനമോടിക്കുന്നവരാണ്.

ഈ വ്യവസ്ഥ നടപ്പാക്കിക്കഴിഞ്ഞാല്‍, മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഖത്തര്‍ ലംഘനങ്ങളായി കണക്കാക്കുകയും ആഭ്യന്തര മന്ത്രാലയം നല്‍കുന്ന മെട്രാഷ് 2 വഴിയോ ഇലക്ട്രോണിക് സേവനങ്ങള്‍ വഴിയോ അടയ്ക്കുകയും ചെയ്യും.

ഈ പദ്ധതി പഠനത്തിലാണെന്ന് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ മീഡിയ ആന്‍ഡ് ട്രാഫിക് അവേര്‍നെസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ജാബര്‍ മുഹമ്മദ് റാഷിദ് ഉദൈബയെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു .ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഗതാഗത ലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പത്താം യോഗത്തില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച പങ്കെടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!