Breaking News
ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് കൂടുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നതാണ് ഇപ്പോള്‍ വര്‍ധിച്ചിട്ടുള്ളതും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ ട്രാഫിക് തെറ്റുകളിലൊന്നെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ അവയര്‍നെസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍ ഹജ്രി പറഞ്ഞു.
ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് കൂടുന്നു. ഇത് തെറ്റായ ട്രാഫിക് സംസ്കാരമാണ് . ഇത് ഒഴിവാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കാനുമാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും അമിതവേഗതയുമാണ് ഡ്രൈവര്‍മാര്‍ക്കിടയില്‍ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ട്രാഫിക് നിയമലംഘനങ്ങള്‍.