
വിമത പ്രവര്‍ത്തനത്തിന് താക്കീതുമായി ഇന്‍കാസ് ഖത്തര്‍ പുന:സംഘടിപ്പിച്ച് കെ.പി.സി.സി, സമീര്‍ എറാമലക്ക് രണ്ടാമൂഴം
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു. കാലാവധി കഴിഞ്ഞ നിലവിലെ പ്രസിഡണ്ട് സമീര്‍ ഏറാമല രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചത്.
വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീത് നല്‍കിയാണ് നിലവിലെ പ്രസിഡണ്ട് സ്രമീര് ഏറാമലക്ക് തന്നെ വീണ്ടും ഖത്തര്‍ ഇന്‍കാസിനെ നയിക്കാനുള്ള ചുമതല നല്‍കിയത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും ട്രഷററായി ജോര്‍ജ് അഗസ്റ്റിനെയും നിശ്ചയിച്ച കെ.പി.സി.സി സിദ്ധീഖ് പുറായിലിനെ അഡൈ്വസറി ബോഡ് ചെയര്‍മാനായും മുഹമ്മദലി പൊന്നാനി , അന്‍വര്‍ സാദത്ത് എന്നിവരെ വര്‍ക്കിംഗ് പ്രസിഡണ്ടുമാരായും നിശ്ചയിച്ചതോടൊപ്പം 5 ജനറല്‍ സെക്രട്ടറിമാരെയും 8 സെക്രട്ടറിമാരെയം ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെപിസിസി പ്രഖ്യാപിച്ചത്.
ജില്ലാ പ്രാതിനിധ്യത്തോടൊപ്പം പ്രവര്‍ത്തന പരിചയവും കണക്കിലെടുത്താണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.