Breaking NewsUncategorized
ഖത്തറില്‍ ചൂട് കൂടുന്നു, ഇന്നലെ 49 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ചൂട് കൂടുന്നു, ഇന്നലെ 49 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സുഡന്തിലില്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. തുരിയാന, മുകയ്നിസ്, മെസെയ്ദ്, മെസൈമീര്‍, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നും പകല്‍സമയത്ത് പൊടിപടലങ്ങളോടു കൂടിയ അത്യുഷ്ണം തുടരാനാണ് സാധ്യത. ഇന്ന് ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
ചൂടിനെ പ്രതിരോധിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ ദ്രാവകങ്ങള്‍ കുടിക്കുക, സുഖപ്രദമായ ഇളം നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, അത്യാവശ്യത്തിന് മാത്രം പുറത്തുപോവുക മുതലായവ പ്രധാനമാണ് .