ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് സുരക്ഷയൊരുക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും
അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് സുരക്ഷയൊരുക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അണ്ടര്‍ സെക്രട്ടറി റോബര്‍ട്ട് സില്‍വേഴ്സ് എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷ സംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും ചൊവ്വാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി.
2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള തയ്യാറെടുപ്പിനായി കൂടുതല്‍ സാങ്കേതിക പിന്തുണയും സുരക്ഷാ പരിശീലനവും നല്‍കുന്നതിന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കുമെന്ന് റോബര്‍ട്ട് സില്‍വേഴ്‌സ് പറഞ്ഞു.