Archived Articles
ഇന്ത്യന്‍ സ്യാതന്ത്ര്യദിനാഘോഷം, രാഷ്ട്രപതിക്ക് ഖത്തര്‍ അമീറിന്റെ ആശംസ
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്യാതന്ത്ര്യദിനാഘോഷം, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും അഭിനന്ദന സന്ദേശമയച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാതന്ത്ര്യ ദിന വാര്‍ഷികത്തില്‍ അഭിനന്ദന സന്ദേശമയച്ചതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .