മരുഭൂമിയിലും ചിങ്ങപ്പുലരിയാഘോഷിച്ച് നമ്മുടെ അടുക്കളത്തോട്ടം ദോഹ
അമാനുല്ല വടക്കാങ്ങര
ദോഹ. മരുഭൂമിയിലും ചിങ്ങപ്പുലരിയാഘോഷിച്ച് നമ്മുടെ അടുക്കളത്തോട്ടം ദോഹ . ഖത്തറില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നമ്മുടെ അടുക്കളത്തോട്ടം ദോഹ നാട്ടില്‍ നിന്നും ഇരുപതില്‍ പരം ഇനങ്ങളിലുള്ള വിത്തുകള്‍ കൊണ്ടുവന്ന് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താണ് ചിങ്ങപ്പുലരിയാഘോഷം സാര്‍ഥകമാക്കിയത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ഗ്രാന്‍ഡ് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അഷറഫ് ചിറക്കലിന് നല്കി വിത്ത് വിതരണം ഉല്‍ഘടനം നിര്‍വഹിച്ചു. നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ടീച്ചര്‍ സ്കൂളുകള്‍ വഴി കുട്ടികളിലും ഈ സംസ്കാരം വളര്‍ത്തിയെടുക്കണമെന്ന് അഭിപ്രായപെട്ടു .
പച്ചക്കറിതോട്ടം ഉണ്ടാക്കാന്‍ താല്പര്യമുള്ള സ്കൂളുകള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് നമ്മുടെ അടുക്കളത്തോട്ടം ദോഹ ഭാരവാഹികള്‍ പറഞ്ഞു.
വീടുകളില്‍ ജൈവ കൃഷി ചെയ്യാന്‍ താല്പര്യമുള്ള എല്ലാവര്ക്കും വിത്തുകളും മറ്റുസഹായങ്ങളും ചെയ്തു കൊടുത്തു കൊണ്ട് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ അടുക്കളത്തോട്ടം ദോഹ ഒരുങ്ങിയിരിക്കുകയാണ്.
ചടങ്ങില്‍ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ നേതൃത്വത്തില്‍ നടക്കുന്ന ജൈവകര്‍ഷികോത്സവം 2022 പോസ്റ്റര്‍ പ്രകാശനം പ്രസ്തുത പരിപാടിയുടെ മുഖ്യ സ്പോണ്സര് ആയ കാസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സിഇഒ മിബു ജോസ് നിര്‍വഹിച്ചു.
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഹമീദ ടീച്ചര്‍, മിബു ജോസ്, അഷറഫ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു.
അടുക്കളത്തോട്ടം പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായ അമ്പര പവിത്രന്, റംല സമദ് , ജവാഹര്‍ ഭരതന്, സിറോസ് രവീന്ദ്രന്, സൂരജ്, രമ സിറോസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
നമ്മുടെ അടുക്കളത്തോട്ടം ദോഹയില്‍ അംഗങ്ങള്‍ ആവാന്‍ താല്പര്യമുള്ളവര്ക്ക് 66193295/ 55332340 എന്നീ നമ്പറുകളില്‍ നമ്മുടെ അടുക്കളത്തോട്ടം ദോഹ ഭാരവാഹികളെ ബന്ധപ്പെടാം.