Breaking News
ഖത്തറില്‍ ശരത്കാലം വരവായി
അമാനുല്ല വടക്കാങ്ങര
ദോഹ: വേനല്‍ക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള പരിവര്‍ത്തന മാസമായി വര്‍ത്തിക്കുന്ന സെപ്തംബര്‍ ആരംഭിച്ചതോടെ ഖത്തറില്‍ ശരത്കാലം വരവായതായി കാലാവസ്ഥ വകുപ്പ് .
ഈ സീസണില്‍, ഹ്യുമിഡിറ്റി വര്‍ദ്ധിക്കുന്നതിനൊപ്പം കാലാവസ്ഥ ക്രമേണ സൗമ്യമായി മാറും.
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രതിമാസ കാലാവസ്ഥാ വിവരങ്ങള്‍ അനുസരിച്ച്, സെപ്റ്റംബറില്‍ മേഘങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. ഇത് കാരണം ഉച്ച കഴിഞ്ഞ സമയങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ട്.