ഖത്തറിലേക്ക് പുതിയ വിസക്ക് വരുന്നവര്‍ ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പുതിയ യാത്ര നയമനുസരിച്ച് സന്ദര്‍ശകര്‍ മാത്രമാണ് ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെങ്കിലും പുതിയ വിസക്ക് വരുന്നവരും ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചില വിമാന കമ്പനികള്‍ നിര്‍ബന്ധം പിടിക്കുന്നതായി റിപ്പോര്‍ട്ട് .
ഇന്നലെ കോഴിക്കോട് നിന്നും ദോഹയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനെ ഇന്‍ഡിഗോ അധികൃതര്‍ വട്ടം കറക്കിയതായി പരാതി ഉയര്‍ന്നു. ടിക്കറ്റെടുക്കുമ്പോഴൊന്നും ഇഹ്തിറാസില്‍ രജിസ്‌ട്രേഷനെക്കുറിച്ച് പറയാതെ ബോര്‍ഡിംഗ് പാസിനായി ചെക്കിന്‍ ചെയ്തപ്പോഴാണ് ഇഹ്തിറാസില്‍ രജിസ്‌ട്രേഷനില്ലാതെ യാത്ര ചെയ്യാനാവില്ലെന്നറിയിച്ചത്. യാത്രക്കാരന്‍ ഉടനെ ദോഹയിലെ തൊഴിലുടമയുമായി ബന്ധപ്പെട്ടു. സ്‌പോണ്‍സറുടെ സമയോചിതമായ ഇടപെടലിലൂടെ ഇഹ്തിറാസില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന് യാത്ര ചെയ്യാനായത്.
ഇപ്പോള്‍ നാട്ടില്‍ നിന്നും ഖത്തറിലേക്ക് ടിക്കറ്റിന് ഭീമമായ തുകയാണ് ഈടാക്കുന്നത്. ഏകദേശം ഇരുപത്തൊമ്പതിനായിരം രൂപക്കാണ് കോഴിക്കോട് ദോഹ വണ്‍ വേ ടിക്കറ്റെടുത്ത്. യാത്ര മുടങ്ങിയാല്‍ മിക്കവാറും ടിക്കറ്റ് തുക നഷ്ടപ്പെടും. അതിനാല്‍ പുതിയ വിസക്ക് വരുന്നവര്‍ ചാന്‍സ് എടുക്കാന്‍ നില്‍ക്കാതെ നേരത്തെ തന്നെ ഇഹ്തിറാസില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്.
തൊഴില്‍ വിസക്ക് വരുന്നവരുടെ രേഖകള്‍ കൃത്യമാണെങ്കില്‍ അപേക്ഷ സമര്‍പ്പിച്ച ഉടനെ ഇഹ് തിറാസ് അപ്രൂവല്‍ ലഭിക്കും