എ, ബി-റിംഗ് റോഡുകളിലെ അംഗീകൃതവും അനധികൃതവുമായ വാഹനങ്ങള്‍ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടേയും സുരക്ഷ ക്രമീകരണങ്ങളുടേയും ഭാഗമായി സെന്‍ട്രല്‍ ദോഹയുടെ ചില ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ എ-റിങ്, ബി-റിങ് റോഡുകളിലെ ഗതാഗത നിയന്ത്രണങ്ങളും അംഗീകൃതവും അനധികൃതവുമായ വാഹനങ്ങളുടെ പട്ടികയും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഈ റോഡുകളോട്് ബന്ധിപ്പിക്കുന്ന ചില റോഡുകള്‍ക്കും അവയിലേക്ക് നയിക്കുന്ന എല്ലാ കവലകള്‍ക്കും ഇത് ബാധകമാകും..
എ-റിങ് റോഡ്, ബി-റിങ് റോഡ്, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എന്നിവിടങ്ങളില്‍ മാത്രമേ ഈ നിയന്ത്രണം ബാധകമാകൂവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നവംബര്‍ 1 മുതല്‍ 2022 ഡിസംബര്‍ 19 വരെ ഉച്ചയ്ക്ക് 12 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെയാണ് നിയന്ത്രണങ്ങള്‍
അംഗീകൃത വാഹനങ്ങള്‍
– വെളുത്ത സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് പ്ലേറ്റുകളുള്ള വാഹനങ്ങള്‍
– സ്കൂള്‍ ബസുകള്‍
– 15 സീറ്റുകളോ അതില്‍ കുറവോ ഉള്ള ബസുകള്‍
– ശീതീകരിച്ച ഗതാഗത വാഹനങ്ങള്‍
– വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളകറുത്ത ട്രാന്‍സ്പോര്‍ട്ട് പ്ലേറ്റുള്ള ലൈറ്റ് വാഹനങ്ങള്‍
– സേവന അധികാരികളുടെ അടിയന്തര വാഹനങ്ങള്‍
അനധികൃത വാഹനങ്ങള്‍
– എല്ലാത്തരം ട്രക്കുകളും
– എല്ലാത്തരം പിക്കപ്പുകളും (ശീതീകരിച്ച വാഹനങ്ങള്‍ ഒഴികെ)
– 15-ല്‍ കൂടുതല്‍ സീറ്റുകളുള്ള ബസുകള്‍
– കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത കറുത്ത നമ്പര്‍ പ്ലേറ്റുള്ള ചെറുവാഹനങ്ങള്‍
– ഖത്തറി ഇതര ട്രാന്‍സ്പോര്‍ട്ട് പ്ലേറ്റ് ഉള്ള വാഹനങ്ങള്‍